
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്കിന് സെൽഫി എന്ന് പേരിട്ടു. അക്‌ഷയ്‌കുമാറും ഇമ്രാൻ ഹാഷ്‌മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാനടന്റെ വേഷം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്‌മിയും അഭിനയിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
രാജ് മോഹ്‌ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കരൺ ജോഹറും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് സെൽഫി നിർമ്മിക്കുന്നത്.ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസിന് സച്ചിയാണ് രചന നിർവഹിച്ചത്.മിയ, ദീപ്തി സതി എന്നിവരാണ് നായികമാരായി അഭിനയിച്ചത്.