
വെഞ്ഞാറമൂട്:വിവേകാനന്ദ സ്വാമി ജയന്തിയോടനുബന്ധിച്ച് വെഞ്ഞാറമൂട് ജീവകലയുടെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും ലൈവ് ചിത്രരചനയും സംഘടിപ്പിച്ചു.ചടങ്ങിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വാമനപുരം ബ്ലോക്ക് തലത്തിൽ ഒരാഴ്ച നീളുന്ന യുവജന ആഘോഷങ്ങളുടെ ഉദ്ഘാടനം നെല്ലനാട് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വെഞ്ഞാറമൂട് ഗവൺമെന്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിന്ദു ഉദ്ഘാടനം ചെയ്തു.ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, എം.എച്ച് നിസാർ,പി.മധു,എസ്.ഈശ്വരൻ പോറ്റി,ആർ.ശ്രീകുമാർ,പുല്ലമ്പാറ ദിലീപ്, കെ.ബിനുകുമാർ,പി.എസ്.ലാൽ,ചിത്രകലാ അദ്ധ്യാപകൻ കെ.ബി.കാർത്തിക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചിത്രപ്രദർശനമൊരുക്കിയത്.