
കിളിമാനൂർ: മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലറ പാട്ടറ അഹലാസ് മൻസിലിൽ ദിൽഷാദ് (31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ കരേറ്റ് വച്ച് ദിൽഷാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മിനിലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ദിൽഷാദിനെ ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബിജിലി. മകൾ: അഹലാസ്.