
തലശ്ശേരി: പഴയകാല കമ്മ്യൂണിസ്റ്റ് നേതാവും പൗരപ്രധാനിയുമായ മഠത്തുംഭാഗം ചെങ്ങര ഗോവിന്ദൻ (85) നിര്യാതനായി. പതിനാറു വർഷം എരഞ്ഞോളി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. മഠത്തുംഭാഗം ശ്രീനാരായണ മന്ദിരം സ്ഥാപകനും കരയത്തിൽ നാരായണൻ സ്മാരക വായനശാല സ്ഥാപക പ്രസിഡന്റുമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഒളിവുജീവിതം നയിച്ച ഇദ്ദേഹത്തിന് പൊലീസ് മർദ്ദനവുമേറ്റിട്ടുണ്ട്.
അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതരായ ചെങ്ങര മാധവൻ, ചെങ്ങര രാഘവൻ, ചെങ്ങര ദാമോദരൻ,
സൗമിനി, കമല.