
കല്ലമ്പലം: പള്ളിക്കൽ പുളിമാത്ത് തൃബ്ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കലാകേന്ദ്രമായ ദേവീ കലാകേന്ദ്രത്തിലെ നൃത്ത അദ്ധ്യാപിക മനുജ 2022 ലെ നാട്യശ്രീ പുരസ്കാരത്തിന് അർഹയായി. ആറ്റുകാൽ ദേവീക്ഷേത്രത്തിലെ അംബ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി വി.സുരേന്ദ്രൻപിള്ള പുരസ്കാരം നൽകി ആദരിച്ചു. ആനകുന്നം കലാപോഷിണി ഗ്രന്ഥശാലയിലെ അദ്ധ്യാപികയും പോരേടം ശ്രീമഹാദേവ കലാകേന്ദ്രം, വെളിനല്ലൂർ രാമേയം ഡാൻസ് ആൻഡ് മ്യൂസിക് എന്നീ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. ഭരത നാട്യത്തിൽ ബിരുദവും കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയിൽ ഡിപ്ലോമയും എടുത്തിട്ടുണ്ട്. മടവൂർ ആനകുന്നം കുറിച്ചി ശ്രീ ശബരിയിൽ ആർ.അരുൺകുമാറിന്റെ ഭാര്യയാണ്.