ആറ്റിങ്ങൽ: കൊവിഡ് വ്യാപനം തടയുന്നതിന് എല്ലാം അടച്ചിടാൻ പറയുന്ന സർക്കാർ, വാഹന ഉടമകളോട് നികുതി അടയ്ക്കാൻ പറയുന്നത് നീതീകരിക്കാനാവില്ലെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റീവാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പ്രശാന്തൻ പറഞ്ഞു.

വിവാഹ - വിനോദ ട്രിപ്പുകളും അനുബന്ധ ട്രിപ്പുകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുൻകൂർ നികുതി അടക്കുന്നത്. എന്നാൽ കൊവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ സ്കൂളുകളും കോളേജുകളും വിനോദകേന്ദ്രങ്ങൾ അടച്ചിടുകയും വിവാഹങ്ങൾക്ക് 50 പേർ എന്ന് നിജപ്പെടുത്തുകയും ചെയ്തതോടെ വാഹനങ്ങൾക്ക് ഓട്ടം ലഭിക്കാതെയായി. ഇത് കണക്കിലെടുക്കാതെ നികുതി അടയ്ക്കണമെന്നു പറയുന്നത് നീതീകരിക്കാനാവില്ലെന്നും പ്രശ്നം പരിഹരിക്കുന്നതു വരെ സംഘടനയുടെ ആഭിമുഖ്യത്തിൽ റിലേ നിരാഹാര സമരം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.