ആറ്റിങ്ങൽ:കലാഭവൻ മണി സേവന സമിതിയും അറേബ്യൻ ഫാഷൻ ജുവലറിയും സംയുക്തമായി കലാഭവൻ മണിയുടെ 51ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിലെ വിജയികൾക്ക് അവാർഡ് വിതരണം ചെയ്തു.ആറ്റിങ്ങൽ എസ്.ഐ ബിനിമോൾ.വി ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയൽ നടനും കാഥികനുമായ വഞ്ചിയൂർ പ്രവീൺ കലാഭവൻ മണി അനുസ്മരണവും അവാർഡുദാനവും നിർവഹിച്ചു. സമിതി ചെയർമാൻ അജിൽ മുത്ത് അദ്ധ്യക്ഷത വഹിച്ചു.മാദ്ധ്യമ അവാർഡ് കേരളകൗമുദി ആറ്റിങ്ങൽ ലേഖകൻ വിജയൻ പാലാഴിക്ക് സമ്മാനിച്ചു. അനന്താര റിവർ റിസോർട്ട് ഉടമ എൻ.എസ്.കെ.അജി,​മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു,അമർ ആശുപത്രി എം.ഡി.രാധാകൃഷ്ണൻ നായർ,ആറ്റിങ്ങൽ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സന്തോഷ് കുമാർ, വിളയിൽപ്രശാന്ത്,സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് എം.ഡി.സുരേഷ് ബാബു, പൂജ ടെക്സ്റ്റൈൽഡ് എം.ഡി. ഇക്ബാൽ നാടക കലാകാരി ഫാത്തിമ സലീം എന്നിവരെ ആദരിച്ചു.ചിറയിൻകീഴ് പഞ്ചായത്തംഗം അനൂപ് സമിതി ട്രഷറർ ഷൈൻ രാജ് എന്നിവർ സംസാരിച്ചു.