മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിലെ രോഹിണി അത്തം മഹോത്സവം 14ന് ആരംഭിച്ച് 24ന് സമാപിക്കും. ഉത്സവദിവസങ്ങളിൽ രാവിലെ 5.30ന് അണിവാക ചാർത്ത്, 5.45ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30ന് ഹരിനാമ കീർത്തനം, ലളിത സഹസ്ര നാമം, ജ്ഞാനപ്പാന, ശിവപുരാണം, ഭാഗവത പാരായണം തുടങ്ങിയവ ഉണ്ടാകും.14ന് വെള്ളിയാഴ്ച രാവിലെ 10ന് ക്ഷേത്ര തന്ത്രി മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടികളേറ്റ് നടക്കും. 11ന് കളഭാഭിഷേകം. വൈകിട്ട് 6ന് അവാർഡ്ദാന സമ്മേളനം. രാഷ്ട്രീയ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.15ന് വൈകിട്ട് 6.30ന് ശനി ശാന്തി പൂജ, നവഗ്രഹ പൂജ, നാരങ്ങ വിളക്ക്, 16ന് വൈകിട്ട് 6ന് സംഗീത സദസ്സ്. 6.30ന് ചിദംബര പൂജ,17ന് വൈകിട്ട് 6ന് പൗർണ്ണമി പൊങ്കാല, 6.30ന് ദുർഗ്ഗാ പൂജ. 18ന് വൈകിട്ട് 6.30ന് ശ്രീ ഭദ്രകാളി പൂജ, 19ന് രാവിലെ 10.30ന് നാഗരൂട്ട്. രാത്രി 8ന് കാർണിവൽ ഫെസ്റ്റ്. 20ന് വൈകിട്ട് 5.30ന് കാഴ്ച ശ്രീവേലി. തുടർന്ന് പൂമൂടൽ, പുഷ്‌പാഭിഷേകം. രാത്രി 8ന് വിൽപ്പാട്ട്. 21ന് 5.30ന് കാഴ്ച ശ്രീവേലി. 6ന് സർവ്വൈശ്വര്യ പൂജ. രാത്രി 8ന് നൃത്ത നാടകം. 22ന് രാവിലെ 7ന് അയ്യപ്പന് നെയ്യഭിഷേകം. 9.30ന് പൊങ്കാല.11.30ന് അന്നദാനം. രാത്രി 8ന് നാടകം. 8.30ന് പള്ളിവേട്ട. 23ന് രാവിലെ 8.30ന് മഹാമൃത്യുഞ്ജയ ഹോമം. വൈകിട്ട് 4.30ന് ഉറിയടി. 5.30ന് ഓട്ടം തുള്ളൽ. 6.30ന് തിരുവാറാട്ട്. 6.45ന് കരോക്കെ ഗാനമേള. രാത്രി 8.45ന് സ്പെഷ്യൽ ചമയ വിളക്ക്. 9ന് തൃക്കൊടികളിറക്ക്.