വെമ്പായം: പിരപ്പൻകോട് പ്ലാക്കീഴ് സോമശേഖരൻ നായർ മെമ്മോറിയൽ ഗ്രന്ഥശാലാ വാർഷികവും സാന്ത്വന പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനവും 21, 22 തീയതികളിൽ നടക്കും. 22 ന് വൈകിട്ട് 5ന് സോമശേഖരൻ നായർ 50-ാം ചരമവാർഷിക ദിനാചാരണത്തിന്റെയും ഗ്രന്ഥശാല വാർഷികത്തിന്റെയും ഉദ്ഘാടനം മന്ത്രി ജി.ആ.ർ അനിൽ നിർവഹിക്കും.സാന്ത്വന പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം കോലിയക്കോട് കൃഷ്ണൻ നായർ നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് എം.എസ്. രാജുവിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എസ്.ബാബു രാജൻ സ്വാഗതം പറയും. ഡി.കെ. മുരളി എം.എൽ.എ മുഖ്യാതിഥിയായിരിക്കും. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ബി.ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ഷീല കുമാരി തുടങ്ങിയവർ പങ്കെടുക്കും.