ബാലരാമപുരം: ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 14 മുതൽ 23 വരെ നടക്കും. 14ന് രാവിലെ 6 ന് ദിവ്യകാരുണ്യആരാധന, 6.30ന് പരേത സ്മരണ ദിവ്യബലി, അമ്പ് തിരുനാൾ, ഫാ. ജൂഡിറ്റ് പയസ് ലോറൻസ് മുഖ്യകാർമ്മികനാവും, വൈകിട്ട് 4.30 ന് തിരുനാൾ പ്രഘോഷണ ഘോഷയാത്ര, തുടർന്ന് കൊടിമര ആശീർവാദ കർമ്മം, 6ന് ഇടവക വികാരിയുടെ നേതൃത്വത്തിൽ തിരുനാൾ കൊടിയേറ്റ്, തുടർന്ന് മരിയൻ എക്സ്പോ ഉദ്ഘാടനം, 6.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി.
15ന് വൈകിട്ട് 6ന് ദിവ്യബലിയിൽ ഫാ.പ്രദീപ് ആന്റോ മുഖ്യകാർമ്മികനാവും, ഫാ.റോബർട്ട് വിൻസെന്റ് വചനസന്ദേശം നൽകും, 16ന് രാവിലെ 10 ന് ആദ്യകുർബാന സ്വീകരണ ദിവ്യബലിയിൽ ഫാ. പ്രമോദ് മുഖ്യകാർമ്മികനാവും, വൈകിട്ട് 6ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ഷൈജുദാസ് മുഖ്യകാർമ്മികനാവും, 17ന് വൈകിട്ട് 6ന് സമൂഹ ദിവ്യബലിയിൽ ഫാ. ജസ്റ്റിൻ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. അനീഷ്.എ.ആന്റോ വചനസന്ദേശം നൽകും. 18ന് വൈകിട്ട് 6ന് നടക്കുന്ന ദിവ്യബലിയിൽ ഫാ. സാബുവർഗീസ് മുഖ്യകാർമ്മികനാകും. ഫാ.ഡേവിഡ്സൺ വചനസന്ദേശം നൽകും. 19ന് വൈകിട്ട് സമൂഹദിവ്യബലിയിൽ ഫാ.രാജേഷ് ബാബു മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ജീസ് വചനസന്ദേശം നൽകും. 20ന് വൈകിട്ട് 6ന് നടക്കുന്ന സമൂഹദിവ്യബലിയിൽ പുതിയതുറ ഇടവക വികാരി ഫാ.സജു റോൾഡൻ മുഖ്യകാർമ്മികനാവും, ഫാ ഫ്രെഡി ജോയി വചനസന്ദേശം നൽകും, 22ന് രാവിലെ 6.30ന് ദിവ്യബലിയിൽ കിടാരക്കുഴി ഇടവക വികാരി ഫാ.ജോർജ്ജ് മച്ചുകുഴി മുഖ്യകാർമ്മികനാവും, വൈകിട്ട് 6ന് നടക്കുന്ന സന്ധ്യാവന്ദനത്തിൽ വിൽഫ്രഡ് മുഖ്യകാർമ്മികനാവും, ഫാ.മൈക്കിൾ തോമസ് വചനസന്ദേശം നൽകും. തുടർന്ന് ഭക്തസംഘടനകളുടെ നേത്യത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം, 8.30 ന് ഭക്തിനിർഭരമായ ചപ്രപ്രദക്ഷിണം, 23ന് രാവിലെ 9 ന് ചപ്രപ്രദക്ഷിണം, വൈകിട്ട് 6.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ ഡോ.വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികനാവും, തുടർന്ന് തിരുക്കൊടിയിറക്ക്.