വെള്ളനാട്: വെള്ളനാട് ടൗൺ വാർഡ് വികസന സമിതി യോഗം ഇന്ന് വൈകിട്ട് 4ന് വെള്ളനാട് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വീതം ലഭിക്കുന്നതിന് 31ന് മുമ്പ് തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതിനാലാണ് ഗ്രാമസഭാ യോഗങ്ങൾ ചേരുന്നത്. 15ന് വൈകിട്ട് 3ന് വെള്ളനാട് എൽ.പി.എസിൽ ഗ്രാമസഭാ യോഗം ചേരും. ഗ്രാമസഭ യോഗത്തിന് മുന്നോടിയായി ധനകാര്യകമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച് വാർഡിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് വികസന സമിതി യോഗം ചേരുന്നത്.
വെള്ളനാട് മിൽക്ക് സൊസൈറ്റി ഹാളിൽ ചേർന്ന വാർഡ് തല യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 25 അംഗങ്ങൾക്ക് പുറമേ, വാർഡുതല സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളും,ജാഗ്രതാ സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് വാർഡ് മെമ്പർ വെള്ളനാട് കൃഷ്ണകുമാർ അറിയിച്ചു.