
തിരുവനന്തപുരം: സർക്കാരിന്റെ കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കാർഷിക കർമ്മസേന അഗ്രികൾച്ചർ ടെക്നീഷ്യൻമാരെ നിയമിക്കുന്നു. ഇതിനായി 18നും 50നും മദ്ധ്യേ പ്രായമുള്ള സ്ത്രീ - പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞടുക്കുന്നവർക്ക് യന്ത്രവത്ക്കരണത്തിലൂടെയുള്ള ഹെെടക് കൃഷി, പച്ചക്കറിത്തെെ ഉത്പാദനം, ജെെവവളം, ജെെവ കീടനാശിനി ഉത്പാദനം, തേങ്ങ ഇടീൽ, തെങ്ങ്, മാവ് എന്നിവയുടെ രോഗ കീട നിയന്ത്രണം, മഴമറ, കൃത്യത കൃഷി എന്നിവയിൽ പ്രയോഗിക പരിശീലനവും നിയമനവും നൽകും. അപേക്ഷകൾ കുടപ്പനക്കുന്ന് കൃഷിഭവൻ കോമ്പൗണ്ടിലെ കാർഷിക കർമ്മസേന ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 18ന് വെെകിട്ട് 5ന് മുൻപായി ഓഫീസിൽ സമർപ്പിക്കണം.