ചിറയിൻകീഴ് : ശ്രീ അന്നപൂർണേശ്വരി നവഗ്രഹ ക്ഷേത്രത്തിലെ മകര പൂയ മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് 15 മുതൽ 18 വരെ നടക്കും. എന്നും പതിവ് പൂജകൾക്ക് പുറമേ 15ന് രാവിലെ 8ന് കലശപൂജ, കലശാഭിഷേകം, വിശേഷാൽ നാഗരൂട്ട്. തുടർന്ന് കഞ്ഞിസദ്യ, രാത്രി 7ന് ഭഗവതിസേവ.

16ന് രാവിലെ 8ന് ഭാഗവതപാരായണം, 8.30ന് നവഗ്രഹഹോമം, തുടർന്ന് കൊടിമര ഘോഷയാത്ര. രാവിലെ 8.34ന് തൃക്കൊടിയേറ്റ് രാത്രി 7ന് ഭഗവതിസേവ,7.15ന് താലപ്പൊലിയും വിളക്കും. 17ന് രാവിലെ 9ന് ഗ്രഹദോഷ ശാന്തിക്കായി നവഗ്രഹപൂജ, രാത്രി താലപ്പൊലിയും വിളക്കും, രാത്രി 7.30ന് യക്ഷിക്ക് തെരളി നിവേദ്യം സമർപ്പിക്കൽ. 18ന് രാവിലെ ഗണപതിഹോമം, തുടർന്ന് മൃത്യുഞ്ജയഹോമം, മഹാസുദർശന ഹോമം, 8ന് സമൂഹപൊങ്കാല, തുടർന്ന് പായസസദ്യ, രാത്രി പുറത്തെഴുന്നള്ളിപ്പ്, തൃക്കൊടിയിറക്ക്. 15മുതൽ 17 വരെ എല്ലാ ദിവസവും ഉച്ചപൂജയ്ക്ക് ശേഷം കഞ്ഞിസദ്യ ഉണ്ടായിരിക്കും.