
പാറശാല:സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ സ്‌പെഷ്യൽ യുവജന ഗ്രാമ സഭയായി യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു.കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്ധ്യയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എൻ.എസ്.നവനീത്കുമാർ ഉദ്‌ഘാടനം ചെയ്തു. കവിയും സാംസ്കരാരിക പ്രവർത്തകനുമായ ബിജു ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി എസ്.ഒ.ഷാജികുമാർ വിഷയാവതരണം നടത്തി. ജനപ്രതിനിധികളായ കെ.വി.പത്മകുമാർ,ജി.ബൈജു,കൊല്ലയിൽ രാജൻ,എൻ.എസ്.പ്രിയ, സി.കെ.സിനികുമാരി,എൽ.ബിന്ദുബാല,എം.മഹേഷ്,എ.വിജയൻ,കൊല്ലയിൽ ആനന്ദൻ എന്നിവർ സംസാരിച്ചു.