volliball

പാറശാല: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്ലാമൂട്ടുക്കടയിൽ നടന്ന ജില്ലാതല വോളിബാൾ മത്സരത്തിൽ തിരുവനന്തപുരം ജയ്ഷ് ആൻ മാലിക് ഒന്നാം സ്ഥാനവും പ്ലാമൂട്ടുക്കട നേതാജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഫൈനൽ മത്സരം സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.കുമാർ,പ്ലാമൂട്ടുകട സാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി.എസ്.മേഘവർണ്ണൻ എന്നിവർ സംസാരിച്ചു.