കാട്ടാക്കട:പദ്ധതി രൂപീകരണ സമിതികളിൽ നിന്ന് കോൺഗ്രസ് പ്രതിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പദ്ധതി ആസൂത്രണസമിതി യോഗം കോൺഗ്രസ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു.സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കെയാണ് പുതിയ പദ്ധതി രൂപീകരണ സമിതി യോഗം ചേർന്നത്.കഴിഞ്ഞ ആറ് മാസമായി കൃഷി- മൃഗസംരക്ഷണ വകുപ്പുകളുടെ പദ്ധതി നിർവഹണം അവതാളത്തിലാണ്.