ചേരപ്പള്ളി : ഇറവൂർ മന്ത്രമൂർത്തി തെക്കതിൽ 13ന് സ്വർഗവാതിൽ ഏകാദശി ഉത്സവവും
അഹോരാത്ര രാമായണ പാരായണവും നടത്തുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രാചാര്യൻ കുളപ്പട ഇൗശ്വരൻ പോറ്റിയും മേൽശാന്തി കുളപ്പട ശ്രീധരൻ പോറ്റിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.രാവിലെ ഗണപതിഹോമം,അഹോരാത്ര രാമായണ പാരായണം,8ന് പ്രഭാതഭക്ഷണം,10ന് നേർച്ച പൊങ്കാല, 12.30ന് അന്നദാനം,വൈകിട്ട് ദിപാരാധന,സായാഹ്‌നഭക്ഷണം, 7ന് വിശേഷാൽ മന്ത്രമൂർത്തിപൂജ,ആയിരവല്ലി പൂജ,പടുക്കനിവേദ്യം,പുലർച്ചെ 4.30ന് പട്ടാഭിഷേകത്തോടെ സമാപിക്കും.