
പാറശാല: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ധനുവച്ചപുരത്ത് നടന്ന മതനിരപേക്ഷത ഇന്ത്യൻ സമൂഹത്തിൽ എന്ന സെമിനാർ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റിയംഗം എൻ.എസ്.നവനീത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ആനാവൂർ നാഗപ്പൻ,സ്വാഗത സംഘം ചെയർമാൻ പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ.ഹരീന്ദ്രൻ എം.എൽ.എ, കെ.ആൻസലൻ എം.എൽ.എ, എൻ രതീന്ദ്രൻ, എം. എം.ബഷീർ, ഡബ്യൂ.ആർ.ഹീബ, സ്വാഗത സംഘം ജനറൽ കൺവീനർ എസ്. അജയകുമാർ, കടകുളം ശശി, വി.എസ്.ബിനു, വി.താണുപിള്ള, കെ.അംബിക, എ. വിജയൻ എന്നിവർ സംസാരിച്ചു.