കഴക്കൂട്ടം:കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അഞ്ഞൂറോളം പേരെ സംഘടിപ്പിച്ച് തിരുവാതിര നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാദ്ധ്യക്ഷൻ അഡ്വ. എം.മുനീർ ഡി.ജി.പി അനിൽകാന്തിന് പരാതി നൽകി.ഒമിക്രോൺ വ്യാപനം കൂടിയ സാഹചര്യത്തിൽ ഭരിക്കുന്ന പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും,മന്ത്രിയും ഉൾപ്പെടെ ജനങ്ങൾക്ക് മാതൃകയാകേണ്ടവർക്കെതിരെയും പരിപാടിക്ക് നേതൃത്വം നൽകിയവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.