gramodharanam

പാറശാല:പാറശാല ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ എട്ടാം വാർഷികാഘോഷം ബി.ജെ.പി ദേശീയ സമിതി അംഗവും പ്രമുഖ വ്യവസായിയുമായ ചെങ്കൽ രാജശേഖരൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ടി.കുമാർ അദ്ധ്യക്ഷത വഹിച്ചു.വിഭാഗ് സേവാ പ്രമുഖ് എസ്.രാമചന്ദ്രൻ സഹകാരി സന്ദേശവും,സഹകാർ ഭാരതി ദേശീയ സമിതി അംഗം എസ്.മോഹനചന്ദ്രൻ ആശംസ പ്രസംഗവും നടത്തി.സെക്രട്ടറി വി.പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു.ഡയറക്ടർമാരായ പി.പദ്മലോചനൻ, അഡ്വ. എൻ.കെ.രത്നകുമാർ, ഡോ.സായിജി.വിദ്യാധരൻ, ശശികല, സരിത, സുലജ, സംഘം വൈസ് പ്രസിഡന്റ്, ആർ.ബിജുകുമാർ, ബി.ജെ.പി മണ്ഡലം ജനനൽ സെക്രട്ടറി. രതീശ് കൃഷ്ണ, ഏരിയാ പ്രസിഡന്റ് ശ്രീജേഷ്,മണ്ഡലം വൈസ് പ്രസിഡന്റ്. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.