തിരുവനന്തപുരം: പ്രേംനസീർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 16ന് നടത്താനിരുന്ന പ്രേംനസീർ അനുസ്മരണം നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചതായി ഫൗണ്ടേഷൻ ചെയർമാൻ ജി. സുരേഷ് കുമാർ അറിയിച്ചു. മലയാള ചലച്ചിത്ര രംഗത്തിന് വിലപ്പെട്ട സംഭാവന നൽകിയ കലാപ്രവർത്തകർക്ക് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരുന്ന പ്രേംനസീർ സമഗ്ര സംഭാവന പുരസ്കാരം പുനരാരംഭിക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുമെന്ന് ഫൗണ്ടേഷന്റെ പത്രക്കുറിപ്പിൽ അറിയിച്ചു.