man

കിളിമാനൂർ:കോൺഗ്രസിന്റെ 137 മത് ജന്മദിനത്തോടനുബന്ധിച്ചുള്ള 137 രൂപ ചലഞ്ച് പഴയകുന്നുമ്മൽ മണ്ഡലം തല ഉദ്ഘാടനം മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രമാഭായിയിൽ നിന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരൻ ഫണ്ട് ഏറ്റുവാങ്ങി നിർവഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീൻ, പി.സൊണാൾജ്,ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ,ഡി.സി.സി അംഗം ലളിത,കെ.നളിനൻ ബ്ലോക്ക് ഭാരവാഹികളായ രാജേന്ദ്രൻ,എ.എം.നസീർ,രവി കുമാർ,പഞ്ചായത്തംഗങ്ങളായ ശ്രീലത,ശ്യാം നാഥ്,മണ്ഡലം ഭാരവാഹികളായ സുനി,സജി,ഗുരു ലാൽ,വൈശാഖ്,വിജയകുമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ബി.ശൈലേഷൻ,ആദേശ്,സുജിത് എന്നിവർ പങ്കെടുത്തു.