വിതുര:തൊളിക്കോട് പഞ്ചായത്തിലെ മന്നൂർക്കോണം കേന്ദ്രമാക്കി രൂപീകരിച്ച ഗ്രാമശബ്ദം റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ നിർവഹിച്ചു.ഗ്രാമശബ്ദം റസിഡന്റ്സ് പ്രസിഡന്റ് മന്നൂർക്കോണം സമദ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ചായം ധർമ്മരാജൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത,റസിഡന്റ്സ് സെക്രട്ടറി കാഞ്ഞിരംപാറ ഇ.എസ്.റഹീം,പ്രവാസി അസോസിയേഷൻ പ്രസിഡന്റ് തൽഹത്ത് പൂവച്ചൽ,ഫ്രാറ്റ് വിതുരമേഖലാ സെക്രട്ടറി തെന്നൂർഷിഹാബ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന,തൊളിക്കോട് വാർഡ്‌മെമ്പർ റെജി, ചെറുവക്കോണം സത്യൻ,വളവിൽ അലിയാരുകുഞ്ഞ്, എ.എം.സാലി, ചെറുവക്കോണംസുകു എന്നിവർ പങ്കെടുത്തു.