
പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ ഭരണസ്തംഭനവും കെടുകാര്യസ്ഥതയുമെന്നാരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സമരം നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. മധു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി സാജൻ.എൽ അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോർജ് ജോസഫ്, മടത്തറ സുലൈമാൻ, പഞ്ചായത്തംഗം സിയാദ്, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി കെ.ജെ.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. എന്നാൽ എൽ.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.