
തിരുവനന്തപുരം: പുരോഗമന കലാസാഹിത്യസംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രമേശന്റെ നിര്യാണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചിച്ചു.
പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തെ നയിക്കാൻ എക്കാലത്തും മുന്നിലുണ്ടായിരുന്ന എസ്.രമേശൻ സാംസ്കാരിക പ്രവർത്തകനെന്നുള്ള നിലയിൽ അടയാളപ്പെടുത്തിയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ കവിതകൾ നിസ്വവർഗത്തിന്റെ വിമോചന പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നവയായിരുന്നെന്നും പൊരുതുന്ന ജനതയുടെ ശബ്ദമാണ് അവയിലൂടെ മുഴങ്ങിയതെന്നും കോടിയേരി പറഞ്ഞു.