p

തിരുവനന്തപുരം: പാർട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയുയരാനിരിക്കെ, മെഗാ തിരുവാതിര കാരണം പടിക്കൽ കലമുടച്ച അവസ്ഥയിലായിരിക്കുകയാണ് സി.പി.എം ജില്ലാ നേതൃത്വം. എൻജിനിയറിംഗ് വിദ്യാർത്ഥി ധീരജിന്റെ വിലാപയാത്ര ഇടുക്കിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ തിരുവനന്തപുരത്ത് തിരുവാതിരക്കളി സംഘടിപ്പിച്ചു എന്നത് അങ്ങേയറ്റത്തെ ഔചിത്യക്കേടും അവിവേകവുമാണെന്ന വിമർശനം സി.പി.എമ്മിൽ നിന്നടക്കം സംസ്ഥാന വ്യാപകമായി ഉയർന്നുകഴിഞ്ഞു. ഒപ്പം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന ആക്ഷേപവും. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി ചർച്ചയെ തന്നെ സ്വാധീനിക്കാൻ പോന്ന വിവാദമായി ഇത് കത്തിപ്പടർന്നതോടെ ജില്ലാ നേതൃത്വം പ്രതിരോധത്തിലായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതിനെ പരസ്യമായി തള്ളിപ്പറയുകയും പാർട്ടി ജില്ലാ നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തതോടെ വീഴ്ച പറ്റിയതായി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുറന്നു സമ്മതിച്ചു.

സ്വാഗത സംഘത്തിന്റെ ഭാഗത്ത് നിന്നുവന്ന പിഴവായാണ് ജില്ലാ നേതൃത്വം ഇതിനെ കാണുന്നത്. പതിനഞ്ച് ദിവസത്തോളം അഞ്ഞൂറിലധികം വനിതകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി പരിശീലനം നടത്തിയശേഷമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി നേരത്തേ നിശ്ചയിച്ചതിനാലും പ്രവർത്തകരുടെ ആത്മാർത്ഥമായ പങ്കാളിത്തവും കാരണം സ്വാഗതസംഘത്തിന്റെ ഭാഗത്തുനിന്ന് മറ്റൊരു ചിന്തയുണ്ടായില്ല. എന്നാൽ, ധീരജിന്റെ കൊലപാതകം നടന്നപ്പോൾ ജില്ലാ നേതൃത്വവും സമ്മേളന സ്വാഗതസംഘവും കൂടിയാലോചിച്ച് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാൻ തീരുമാനിക്കണമായിരുന്നു എന്ന വികാരമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. ഇതുണ്ടാവാത്തതിലാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അതൃപ്തി അറിയിച്ചത്.

ധീരജിന്റെ രക്തസാക്ഷിത്വത്തെ ആദരിച്ചില്ല എന്ന പഴിക്ക് പുറമേയാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന ആക്ഷേപവുമുയരുന്നത്. കൊവിഡ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുഖ്യ ഭരണകക്ഷി തന്നെ കൊവിഡ് പ്രോട്ടോക്കോൾ

ലംഘിച്ചതിലെ ഉത്തരവാദിത്വമില്ലായ്മയാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനത്തിനിടയാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊലീസ് കേസെടുത്തെങ്കിലും പൊതുസമൂഹത്തിന് തെറ്റായ മാതൃക കാണിച്ചുകൊടുത്തത് നീതീകരിക്കാനാവില്ലെന്നാണ് ഇടതുകേന്ദ്രങ്ങളിലടക്കം വിമർശനമുയരുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിളക്കമാർന്ന വിജയവും സംഘടനാ കെട്ടുറപ്പും വിഭാഗീയത കീഴ്സമ്മേളനങ്ങളിൽ കാര്യമായി നിഴലിക്കാതിരുന്നതും നിലവിലെ ജില്ലാ സെക്രട്ടറിക്കും നേതൃത്വത്തിനും നേട്ടമാകേണ്ട സ്ഥാനത്താണ് തിരുവാതിര വിവാദം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്.

മു​സ്ളിം​ ​ഭൂ​രി​പ​ക്ഷം​ ​കു​റ​യ്ക്കാ​ൻ​ ​മ​റ്റ്
മ​ത​സ്ഥ​രെ​ ​കാ​ശ്മീ​രി​ലേ​ക്ക് ​വി​ടു​ന്നു:എ​സ്.​രാ​മ​ച​ന്ദ്ര​ൻ​ ​പി​ള്ള
​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന് ​തു​ട​ക്കം

സ്വ​ന്തം​ലേ​ഖ​കൻ

കോ​ട്ട​യം​:​ ​ജ​മ്മു​-​കാ​ശ്മീ​രി​ന്റെ​ ​പ്ര​ത്യേ​ക​ ​പ​ദ​വി​ ​ഒ​റ്റ​ദി​വ​സം​കൊ​ണ്ടാ​ണ് ​ഇ​ല്ലാ​താ​ക്കി​യ​തെ​ന്നും​ ​ഇ​സ്ര​യേ​ൽ​ ​പാ​ല​സ്തീ​നി​ൽ​ ​എ​ന്താ​ണോ​ ​ചെ​യ്യു​ന്ന​ത് ​അ​താ​ണ് ​മോ​ദി​സ​ർ​ക്കാ​ർ​ ​കാ​ശ്മീ​രി​ൽ​ ​ചെ​യ്യു​ന്ന​തെ​ന്നും​ ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എ​സ്.​രാ​മ​ച​ന്ദ്ര​ൻ​ ​പി​ള്ള​ ​പ​റ​ഞ്ഞു.​ ​മു​സ്ളിം​ ​ഭൂ​രി​പ​ക്ഷം​ ​കു​റ​യ്ക്കാ​ൻ​ ​മ​റ്റ് ​മ​ത​സ്ഥ​രെ​ ​കാ​ശ്മീ​രി​ലേ​ക്ക് ​വി​ടു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​സി.​പി.​എം​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന് ​തു​ട​ക്കം​കു​റി​ച്ച് ​ന​ട​ന്ന​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള​ ​രാ​ജ്യ​ങ്ങ​ൾ​ ​ചൈ​ന​യെ​ ​വ​ള​ഞ്ഞി​ട്ട് ​ആ​ക്ര​മി​ക്കു​ക​യാ​ണ്.​ ​ചൈ​ന​യ്ക്ക് ​എ​തി​രാ​യ​ ​വ​ലി​യ​ ​പ്ര​ചാ​ര​ണം​ ​രാ​ജ്യ​ത്ത് ​ന​ട​ത്തു​ന്ന​ത് ​സി.​പി.​എ​മ്മി​നെ​ ​ആ​ക്ര​മി​ക്കാ​നാ​ണ്.​ ​ഇ​ത് ​നേ​രി​ട​ണം.​ ​കോ​ൺ​ഗ്ര​സ് ​രാ​ജ്യ​ത്ത് ​ത​ക​ർ​ന്നു.​ ​ബി.​ജെ.​പി​യു​ടെ​ ​അ​മി​താ​ധി​കാ​ര​ത്തെ​ ​ത​ട​യാ​ൻ​ ​കു​ടും​ബാ​ധി​പ​ത്യ​ ​പാ​ർ​ട്ടി​യാ​യ​ ​കോ​ൺ​ഗ്ര​സി​ന് ​ക​ഴി​യി​ല്ല.​ ​ബി.​ജെ.​പി​യു​ടെ​ ​ഹി​ന്ദു​ത്വ​ ​രാ​ഷ്ട്ര​ ​പ്ര​ചാ​ര​ണ​ത്തെ​ ​ഹി​ന്ദു​ ​രാ​ജ്യ​ ​പ്ര​ചാ​ര​ണം​ ​കൊ​ണ്ട് ​നേ​രി​ടാ​നാ​ണ് ​രാ​ഹു​ലും​ ​പ്രി​യ​ങ്ക​യും​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​ബി.​ജെ.​പി​യെ​ ​നേ​രി​ടാ​ൻ​ ​ശി​വ​സേ​ന​യ​ട​ക്കം​ ​പ്രാ​ദേ​ശി​ക​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ക​ൾ​ ​മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ട്.​ ​അ​തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കാ​ൻ​ ​ഇ​ട​തു​പ​ക്ഷ​ ​ജ​നാ​ധി​പ​ത്യ​ ​പാ​ർ​ട്ടി​ ​ശ​ക്തി​ ​നേ​ടേ​ണ്ടി​യി​രി​ക്കു​ന്നു.

രാ​ജ്യ​ത്ത് ​ഭൂ​രി​പ​ക്ഷം​ ​ഗ​വ​ർ​ണ​ർ​മാ​രും​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​ചാ​ര​ക​ൻ​മാ​രാ​ണ്.​ ​അ​വ​ർ​ ​സ്ഥാ​ന​ത്തും​ ​അ​സ്ഥാ​ന​ത്തും​ ​ഇ​ട​പെ​ട്ട് ​അ​ട്ടി​മ​റി​ക്ക് ​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും​ ​ആ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗം​ ​വൈ​ക്കം​ ​വി​ശ്വ​ൻ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ.​വി.​റ​സ​ൽ​ ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.

പി​ണ​റാ​യി​ ​സ്തു​തി,
ല​ജ്ജ​യി​ല്ലേ​യെ​ന്ന് ​കെ.​ ​ബാ​ബു

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ല​സ്ഥാ​ന​ത്തെ​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​സം​ഘ​ടി​പ്പി​ച്ച​ ​തി​രു​വാ​തി​ര​ക്ക​ളി​ ​ഒ​ഴി​വാ​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞ​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​രാ​ജ​വാ​ഴ്ച​ക്കാ​ല​ത്തെ​ ​രാ​ജാ​വി​നെ​യെ​ന്ന​ ​പോ​ലെ​ ​തി​രു​വാ​തി​ര​യി​ൽ​ ​വാ​ഴ്ത്തി​പ്പാ​ടി​യ​തി​നെ​ ​അ​പ​ല​പി​ക്കാ​ത്ത​തെ​ന്തെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നി​യ​മ​സ​ഭാ​ക​ക്ഷി​ ​ഉ​പ​നേ​താ​വ് ​കെ.​ ​ബാ​ബു​ ​ചോ​ദി​ച്ചു.​ ​കേ​ര​ള​ത്തി​ലെ​ ​ക​മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​ഒ​രു​ന്ന​ത​ ​നേ​താ​വി​നെ​പ്പ​റ്റി​യും​ ​ഇ​ത്ത​രം​ ​സ്തു​തി​വ​ച​ന​ങ്ങ​ൾ​ ​ചൊ​ല്ലു​ന്ന​ത് ​കേ​ട്ടി​ട്ടി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കോ​ടി​യേ​രി​ക്ക് ​ല​ജ്ജ​യി​ല്ലേ​?​ ​വ്യ​ക്തി​പൂ​ജ​യി​ലൂ​ടെ​ ​പാ​ർ​ട്ടി​യെ​ ​കൈ​യി​ലൊ​തു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് ​പി.​ ​ജ​യ​രാ​ജ​നെ​ ​പു​ക​ച്ചു​ചാ​ടി​ക്കാ​ൻ​ ​ശ്ര​മി​ച്ച​തും​ ​ഇ​തേ​ ​നേ​തൃ​ത്വ​മ​ല്ലെ​യെ​ന്നും​ ​ബാ​ബു​ ​ചോ​ദി​ച്ചു.