കിളിമാനൂർ: നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വാർധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ തുടങ്ങിയ സുരക്ഷാ പെൻഷനുകൾ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിലുള്ളവർ പെൻഷൻ തുടർന്ന് ലഭിക്കുന്നതിന് ബി.പി.എൽ വിഭാഗത്തിൽ ആണെന്ന് തെളിയിക്കുന്ന രേഖ, ആധാറിന്റെ പകർപ്പ് എന്നിവ ഈ മാസം 18ന് മുൻപായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

2019 ഡിസംബർ 31ന് മുൻപായി പെൻഷൻ അനുവദിച്ചവരും ഇതുവരെയും മസ്റ്റർ ചെയ്യാൻ കഴിയാത്ത എല്ലാ സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളും അക്ഷയകേന്ദ്രങ്ങൾ വഴി പെൻഷൻ ഐഡിയും രേഖകളുമായി ഫെബ്രുവരി ഒന്നു മുതൽ 20 മുൻപ് നേരിട്ട് ഹാജരായി ബയോമെട്രിക് മസ്റ്ററിഗ് നടത്തുകയും കിടപ്പു രോഗികളായ ഗുണഭോക്താക്കൾ അവരുടെ അടുത്ത ബന്ധുക്കൾ വഴി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അറിയിച്ച് ബയോമെട്രിക് മസ്റ്ററിഗ് ചെയ്യേണ്ടതുമാണന്നും ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ഗസറ്റഡ് ഓഫീസർ/വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഫെബ്രുവരി 28ന് മുമ്പായി ഹാജരാക്കേണ്ടതാണന്നും സെക്രട്ടറി അറിയിച്ചു.