തിരുവനന്തപുരം: അന്തരിച്ച സിനിമാനടനും ഡി.വൈ.എസ്.പി.യുമായിരുന്ന കെ.എ.അസീസിന്റെ സ്മരണാർത്ഥം അസീസ് ക്രിയേഷൻസ് നിർമ്മിച്ച ഹ്രസ്വ ചിത്രമായ "അസീസിന്റെ കാക്കി" ശ്രീകാര്യം ഗാന്ധിപുരം ഔവ്വർ ഇന്ത്യ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. അസീസായി വേഷമിട്ടത് അദ്ദേഹത്തിന്റെ മകനും സിനിമാസീരിയൽ നടനുമായ രാജാ അസീസാണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ചത് കാര്യവട്ടം ശ്രീകണ്ഠൻനായരാണ്. സിനിമാറ്റോഗ്രഫി അഭിജിത്ത് ശ്രീകണ്ഠന്റേതാണ്. രാജാ അസീസിനോടൊപ്പം സോമൻ നായർ കാവുവിള, ജയകൃഷ്ണൻ കാര്യവട്ടം, മാധവൻ ചടയമംഗലം, ജഗന്നാഥൻ ഔർ ഇന്ത്യ, ബാലചന്ദ്രൻ ഗാന്ധിപുരം, രാജേന്ദ്രൻ മേലേവിള, ആർ.ബാബു എന്നിവർ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബിനുനായർ, അജിത് (എഡിറ്റിംഗ് ആൻഡ് മിക്സിംഗ്), രഞ്ജിത് രാജഗോപാൽ (പശ്ചാത്തലം), ഡോ.അസ്‌ന (ആലാപനം) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. പ്രദർശത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം പരമേശ്വരൻ കുര്യാത്തി ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ശ്രീകണ്ഠൻനായർ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരംപാറ രവി, എം.ആർ.വേണു, അണ്ടൂർക്കോണം ഇ.എ.വാഹീദ്, ജഗന്നാഥൻ ഔർ ഇന്ത്യ, രാജാ അസീസ്, പോങ്ങുംമൂട് രാധാകൃഷ്ണൻ ഡോ.അസ്ന അഹമ്മദ് എന്നിവർ പങ്കെടുത്തു.