
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ സി.പി.ഐ ആരംഭിക്കുന്ന പ്രക്ഷോഭത്തിന് നാളെ തുടക്കമാകും. 15,16 തീയതികളിൽ മണ്ഡലാടിസ്ഥാനത്തിൽ വാഹനജാഥ സംഘടിപ്പിക്കും. 17ന് എല്ലാ മണ്ഡലത്തിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തും. തിരുവനന്തപുരത്ത് ജി.പി.ഒയ്ക്ക് മുന്നിലെ ധർണ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.