തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 106-ാമത് തിരുനാൾ മഹാമഹം ഇന്ന് മുതൽ 23 വരെ നടക്കും. ഇന്ന് വൈകിട്ട് 5ന് കൊടിയേറ്റ് നടക്കും. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ ഡോ.സി ജോസഫ് സമൂഹ ദിവ്യബലി അർപ്പിക്കും. 22ന് ഉച്ചയ്ക്ക് 2ന് മദ്ധ്യാഹന പ്രാർത്ഥനയ്ക്കും വചന പ്രഘോഷണത്തിനും ശേഷം നഗരം ചുറ്റിയുള്ള തിരുസ്വരൂപ പ്രദക്ഷിണം.
23ന് രാവിലെ 8.30ന് സമൂഹ ദിവ്യബലി തുടർന്ന് വചന പ്രഘോഷണം എന്നിവയ്ക്ക് ശേഷം ദേവാലയം ചുറ്റി തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും നടക്കുമെന്ന് ഇടവക വികാരി ഫാ. നിക്കോളസ് ടി, സഹവികാരിമാരായ ഫാ. ടോമി തോമസ്, ഫാ.മാക്കിൻസ് മാത്യു, സി.എൽ.സി സെക്രട്ടറി വർഗീസ് എസ്.പി എന്നിവർ അറിയിച്ചു.