prethibha-samgamam

കല്ലമ്പലം: പകൽക്കുറി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമവും എൻറോൾമെന്റ് വിതരണവും നടന്നു. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഉന്നത വിജയം നേടിയ 120 കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് മനു.എസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ലക്കി എൻ.എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിപിൻ നന്ദിയും പറഞ്ഞു. എൻ.എം.എം.എസ്, യു.എസ്.എസ് തുടങ്ങിയ പരിക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്കും അവാർഡുകൾ വിതരണം ചെയ്തു. 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ നൽകി. പ്രശസ്ത കവി ഗിരീഷ് പുലിയൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന, വൈസ് പ്രസിഡന്റ് മാധവൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഹാസ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ഷീബ, എസ്.എസ്. ബിജു, രഘുത്തമൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ നവാസ്.കെ എന്നിവർ പങ്കെടുത്തു.