
നെടുമങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരുപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സി.യു.സി രൂപീകരണം' ഏകദിന ശില്പശാല സംഘടിപ്പിച്ചു. കരുപ്പൂർ മണ്ഡലത്തിലെ 16 ബൂത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത്. സി.യു.സി ജില്ലാ റിസോഴ്സ് പേഴ്സൺസ്മാരായ എ.കെ. സാദിഖ്, എസ്.ചന്ദ്രകുമാർ, സോമശേഖരൻ നായർ, വേലപ്പൻ നായർ, മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ, ഡി.സിസി പ്രസിഡന്റ് പാലോട് രവി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നെട്ടിറചിറ ജയൻ, അഡ്വ. എൻ. ബാജി, അഡ്വ. തേക്കട അനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എസ്. അരുൺ കുമാർ, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായ ടി. അർജുനൻ, കരുപ്പൂർ സതീഷ്, കോൺഗ്രസ് കരുപ്പൂർ മണ്ഡലം പ്രസിഡന്റ് കരുപ്പൂർ ഷിബു, യൂത്ത് കോൺഗ്രസ് നേതാക്കളായ മഹേഷ് ചന്ദ്രൻ, മന്നൂർക്കോണം സജാദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ തറട്ടയിൽ ചന്ദ്രൻ, ഇരുമരം സജി, വാണ്ട സതീഷ്, മന്നൂർക്കോണം രാജേഷ്, വലിയമല മോഹനൻ, കണ്ണാറംകോട് സുധൻ, ഒ.എസ്. ഷീല, കൗൺസിലർമാരായ എസ്. രാജേന്ദ്രൻ, ടി. ലളിത, പൂങ്കുംമൂട് അജി, താഹിർ നെടുമങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.