
ശിവഗിരി: ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാൻ ജഡായുപ്പാറയും ശ്രീനാരായണഗുരുദേവ പ്രതിമയും ഉൾപ്പെടുത്തി കേരളം സമർപ്പിച്ച ഫ്ലോട്ടിന് അനുമതി നിഷേധിച്ചതിൽ ശിവഗിരിമഠം പ്രതിഷേധം രേഖപ്പെടുത്തി.
കേരളം സമർപ്പിച്ച രണ്ട് ഫ്ലോട്ടുകളും പ്രതിരോധ മന്ത്രാലയം തള്ളുകയാണുണ്ടായത്. ഗുരുദേവനെ ഒഴിവാക്കി ശങ്കരാചാര്യരുടെ പ്രതിമ വച്ചാൽ പരിഗണിക്കാമെന്ന ജൂറികളുടെ നിലപാടിൽ മഠം ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ഇത്തരം വിഷയങ്ങളിൽ ഉത്തരവാദപ്പെട്ടവർ അലംഭാവം കാണിക്കുന്നതിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിനും ഗുരുദേവ പ്രസ്ഥാനങ്ങൾക്കുമുള്ള ശക്തമായ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കുന്നതായി ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.