തിരുവനന്തപുരം: കലാമണ്ഡലം കുട്ടൻ ആശാന്റെ വിയോഗത്തോടെ കഥകളിയുടെ ലോകത്തെ സമകാലികപ്രതിഭകളെ വാർത്തെടുത്തവരിൽ പ്രധാനിയെയാണ് നഷ്ടമായതെന്ന് മന്ത്റി ഡോ. ആർ.ബിന്ദു പറഞ്ഞു. കുടുംബാംഗങ്ങളുടെയും അനുവാചകരുടെയും ശിഷ്യഗണങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. കഥകളിയുടെ കല്ലുവഴിച്ചിട്ടയിലെ നാലാം തലമുറക്കാരനാണ് പിരിഞ്ഞിരിക്കുന്നത്. പുറമേയ്ക്ക് കർക്കശക്കാരനും ശുണ്ഠിക്കാരനുമായി അറിയപ്പെട്ടപ്പോഴും ശുദ്ധഹൃദയത്തിന് ഉടമയായിരുന്നു ആശാൻ.