
കല്ലമ്പലം: പച്ചക്കറി വികസന പദ്ധതി പ്രകാരം നഗരൂർ പഞ്ചായത്തിലെ നെടുംപറമ്പ് ഗവ.എച്ച്.എസ്.എസ് സ്കൂളിൽ പ്രോജക്ട് അധിഷ്ഠിത പച്ചക്കറിക്കൃഷി ആരംഭിച്ചു. 150 ഗ്രോബാഗുകളിൽ വിവിധയിനം പച്ചക്കറികൾ തിരിനന സംവിധാനം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനോടൊപ്പം വെള്ളം വളരെ കുറച്ചുമാത്രം ആവശ്യമുള്ള തിരിനന സംവിധാന പ്രദർശനവുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റോഷ്ന സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് ഷിബു, വികസന ചെയർപേഴ്സൺ വിജയലക്ഷ്മി, വാർഡ് മെമ്പർമാരായ രേവതി, നിസാമുദ്ദീൻ അനോബ്, സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഗീത എന്നിവർ പങ്കെടുത്തു.