malayinkil

മലയിൻകീഴ്: ജില്ലയിലെ (ഐ.സി.എ.ആർ) കൃഷി വിജ്ഞാന കേന്ദ്രം മിത്രാനികേതൻ മലയിൻകീഴ് കൃഷിഭവന്റെ സഹകരണത്തോടെ മണപ്പുറം സ്വദേശികളായ എൻ.വിക്രമൻ നായരുടെയും എൻ.എം.നായരുടെയും 50 സെന്റ് മരച്ചീനി കൃഷിയിൽ അതിനൂതന കാർഷിക ഉപകരണമായ സെമി മാനുവൽ കസാവ ഹാർവെസ്റ്ററിന്റെ പരീക്ഷണം സംഘടിപ്പിച്ചു.

ഇത് ഉപയോഗിച്ച് കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മരച്ചീനി (കപ്പ) പിഴുതെടുക്കാനാകും. ഉപകരണത്തിന്റെ ഉദ്ഘാടനം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി നിർവഹിച്ചു.

കെ.വി.കെയുടെ മേധാവിയും സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡുമായ ഡോ.ബിനുജോൺ സാമ്മിന്റെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്.ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ,പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി. ബിന്ദു, വാർഡ് അംഗം അനിൽകുമാർ,രജിത,കൃഷിഭവൻ ഓഫീസർ ശ്രീജ,അസിസ്റ്റന്റ് കൃഷിഭവൻ ഓഫീസർ ക്രിസ്റ്റഫർ എന്നിവർ പങ്കെടുത്തു. കെ.വി.കെ അഗ്രികൾച്ചർ എൻജിനിയർ ജി.ചിത്ര ഉപകരണത്തിന്റെ ഉപയോഗങ്ങൾ കർഷകർക്ക് പരിചയപ്പെടുത്തി. ഹരിയാനയിലെ പ്രഭു ദയാൽ മെമ്മോറിയൽ യൂണിവേഴ്സിറ്റിയിലെ കാർഷിക ബിരുദ വിദ്യാർത്ഥികളായ അനീറ്റ്‌ വിജിൽ,അയിഷ തമന്ന,റിസ്‌വാൻ റാഷിദ് എന്നിവർ പ്രവർത്തനക്ഷമത പരീക്ഷിച്ചു.