
നെടുമങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരുപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സി.യു.സി രൂപീകരണം' ഏകദിന ശില്പശാല സംഘടിപ്പിച്ചു. ചാണ്ടി ഉമ്മൻ നിർവഹിച്ചു.സബ് ജില്ലാ പ്രസിഡന്റ് കോൺക്ലിൻ ജിമ്മി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് വട്ടപ്പാറ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.പ്രതിനിധി സമ്മേളനം നെയ്യാറ്റിൻകര പ്രിൻസ് ഉദ്ഘാടനം ചെയ്തു.എൻ.പി .ജയ പ്രകാശ്,എം.കെ.ഉദയകുമാർ,കെ.എസ്. മോഹനകുമാർ,മണ്ഡലം പ്രസിഡന്റ് പൊന്നെടുത്തു കുഴി സത്യ ദാസ്,അഡ്വ.രാഘവ ലാൽ,ആർ.അജി,എസ്.വി.സംഗീത,ഐര സനൽ,രാജേഷ് കുമാർ,സീനത്ത് ബീവി, ചന്ദ്രകുമാർ,ഷീൻ ആൽബർട്ട്,അശ്വിൻരാജ്,രഞ്ജു.എസ്.രാജീവ് എന്നിവർ സംസാരിച്ചു. മെഗാ ക്വിസ് വിജയികൾക്ക് വട്ടപ്പാറ അനിൽകുമാർ ട്രോഫികളും,സർട്ടിഫിക്കറ്റും വിതരണം ചെയ്തു.ഭാരവാഹികളായി കോൺക്ലീൻ ജിമ്മി ജോൺ(പ്രസിഡന്റ്), എൻ.പി.ജയപ്രകാശ് (സെക്രട്ടറി),എസ്.സെൽവരാജ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.