വിഴിഞ്ഞം: മത്സ്യബന്ധന വള്ളങ്ങളുടെ കണക്കെടുപ്പിൽ നിസാര കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതെ പോയവർക്ക് അപേക്ഷ സമർപ്പിക്കാൻ കുറഞ്ഞത് ഒരു ദിവസം കൂടിയെങ്കിലും അനുവദിക്കണമെന്ന് എം. വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു. 16ന് നടക്കുന്ന കണക്കെടുപ്പിൽ 8ന് മുൻപ് അപേക്ഷ നൽകണമെന്ന നിബന്ധന കാരണം പലർക്കും യഥാസമയം രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. കണക്കെടുപ്പിൽ ഉൾപ്പെട്ടില്ലെങ്കിൽ സബ്സിഡി മണ്ണെണ്ണ ലഭിക്കില്ല. പത്ത് വർഷത്തിലധികം പഴക്കമുള്ള എൻജിനുകൾ കണക്കെടുപ്പിൽ ഉൾപ്പെടുത്തില്ല എന്ന നിബന്ധനയിലും ഇളവ് വരുത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.