
തിരുവനന്തപുരം:പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ സസ്യ ആരോഗ്യക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കരമന നെടുങ്കാട്ടുള്ള സംയോജിതകൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിലെ സസ്യ ആരോഗ്യ ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന സേവനങ്ങൾ ക്ലിനിക്കിലൂടെ ലഭ്യമാകുമെന്നും ഈ പ്രദേശത്തിന്റെ സമഗ്ര കൃഷി വികസനത്തിന് ക്ലിനിക് സഹായകരമാകുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നേമം ബ്ലോക്കിലെ മാതൃകാ സംയോജിത കർഷകനായ എം. സഹദേവനെ മന്ത്രി പി.പ്രസാദ് ആദരിച്ചു.
മിഷൻ ഡയറക്ടർ ആരതി.എൽ.ആർ,കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.എ.സക്കീർ ഹുസൈൻ,അസോസിയേറ്റ് ഡയറക്ടർ ഒഫ് റിസർച്ച് (വെളളായണി) ഡോ.റോയ് സ്റ്റീഫൻ,വെളളായണി കാർഷിക കോളേജ് ഡീൻ ഡോ.എ.അനിൽകുമാർ,ഗവേഷണ കേന്ദ്രം മേധാവി ഡോ.ജേക്കബ് ജോൺ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ.ചന്ദ്രബാബു,നെടുങ്കാട് വാർഡ് കൗൺസിലർ കരമന അജിത്ത് എന്നിവർ പങ്കെടുത്തു.