മുരുക്കുംപുഴ : ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ച ക്ഷേത്രങ്ങളിൽ ഒരേ ശ്രീകോവിലിൽ തന്നെ ഇരട്ടപ്രതിഷ്ഠയുള്ള കേരളക്കരയിലെ ഏക ക്ഷേത്രമായ മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വര ക്ഷേത്ര ഉത്സവം ബുധനാഴ്ച കൊടിയേറി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഐ.ആർ. ഷാജി പള്ളുരുത്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഒന്നാം ദിവസം വൈകിട്ട് 6.40ന് തൃക്കൊടിയേറ്റ് നടന്നു. 13ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് 6ന് ആനാവൂർ മുരുകൻ ശാന്തിയുടെ ആത്മീയ പ്രഭാഷണം. 14ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് 6ന് കുമാരി പാർവ്വതിയുടെ ആത്മീയ പ്രഭാഷണം, 6.30ന് ദീപാരാധന, സോപാന സംഗീതം. 15ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6ന് ഡോ. എം.എം. ബഷീറിന്റെ ആത്മീയ പ്രഭാഷണം . 16ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് അലങ്കാര ദീപാരാധനയും സോപാനസംഗീതവും, 8.30ന് പുഷ്പാഭിഷേകം. 17ന് 6ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് നവകം, പഞ്ചഗവ്യം, വൈകിട്ട് ആറിന് ആലപ്പി രമണൻ നടത്തുന്ന ആത്മീയ പ്രഭാഷണം, തുടർന്ന് അന്നപ്രസാദം. 18ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് 6ന് കുമാരി ഗായത്രിയുടെ ആത്മീയ പ്രഭാഷണം, തുടർന്ന് അന്നപ്രസാദം. 19ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് അറയ്ക്കൽ അതുലിന്റെ ആത്മീയ പ്രഭാഷണം. 20ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് ശ്രീ കോലത്തുകര മോഹനന്റെ ആത്മീയ പ്രഭാഷണം, 21ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10.30ന് പൊങ്കാല, രാത്രി കൈലാസ യാത്ര ഡോക്യുമെന്ററി പ്രദർശനം. 22ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് ആറിന് ആറാട്ട്. രാത്രി 11.55ന് തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും.