
തിരുവനന്തപുരം: കെ റെയിൽ യുവതലമുറയ്‌ക്ക് ഗുണമുള്ളതാണെന്നും എന്നാൽ അത് കടന്നുപോകുന്ന സ്ഥലങ്ങളിലുള്ള വസ്‌തു ഉടമസ്ഥരും താമസക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കണമെന്നും കേരള ചേരമർ സംഘം (കെ.സി.എസ്) സംസ്ഥാന പ്രസിഡന്റ് കടകംപള്ളി മണിലാൽ പറഞ്ഞു. സംസ്ഥാനകമ്മിറ്റി യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. എസ്. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സന്ദീപ്, കെ. ഷിബു എന്നിവർ പങ്കെടുത്തു.