നെടുമങ്ങാട് : വെള്ളനാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കവാടത്തിൽ മുൻ സ്പീക്കർ ജി.കാർത്തികേയന്റെ പേര് ഉൾപ്പെടുത്തണമെന്ന് യൂത്ത് കോൺഗ്രസ് വെള്ളനാട് മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രഥമാദ്ധ്യാപിക രാജികുമാരിക്ക് നിവേദനം നൽകി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ എസ്.കെ.രാഹുൽ,ചാങ്ങ ജോസ്, മണ്ഡലം സെക്രട്ടറിമാരായ മനു,സാം,മണ്ഡലം ഭാരവാഹികളായ ജ്യോതിഷ്,ശങ്കർ,സച്ചിൻ,വിമൽ,രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.സ്കൂളിനു മുന്നിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച കവാടത്തിൽ നിന്നും ജി.കാർത്തികയേന്റെ പേര് ഒഴിവാക്കിയ സംഭവം ഖേദകരമായിപ്പോയെന്നും അടിയന്തരമായി കവാടത്തിൽ പേര് ചേർക്കണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ അറിയിച്ചു.