
കാട്ടാക്കട:പൂവച്ചലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച യൂത്ത് കോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡന്റ് ജിജോമോനെ ഡി.സി.സി പ്രസിഡന്റ് പാലോട് രവി നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു.പൊലീസ് സുതാര്യമായി ഇടപെട്ട് കോൺഗ്രസ് പ്രവർത്തകർക്ക് നീതി ലഭിക്കാത്ത പക്ഷം മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെ മുന്നിലേക്കും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പാലോട് രവി പറഞ്ഞു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ആർ.ബൈജു ,വിനോദ് സെൻ ,മാരായമുട്ടം സുരേഷ് ,മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി, കട്ടയ്ക്കോട് തങ്കച്ചൻ, ശ്രീക്കുട്ടി സതീഷ്, എ.എസ്.ഇർഷാദ്, ആർ എസ് സജീവ്, അഡ്വ.ആർ.രാഘവലാൽ, ലിജു സാമുവൽ, ഗൗതം കാട്ടാക്കട ,റിജു വർഗീസ്, റിനു, എന്നിവരും ഡി.സി.സി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.