pic1

നാഗർകോവിൽ: വിവാഹവാഗ്ദാനം നൽകി യുവതിയുടെ അശ്ലീല വീഡിയോ എടുക്കുകയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തു. വെള്ളാകോട് സ്വദേശി അനിൽകുമാറാണ് (39) അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. പൊലീസ് പറയുന്നതിങ്ങനെ: അനിൽകുമാർ ബംഗളൂരുവിൽ ഒരു സ്വകാര്യസ്ഥാപനം നടത്തിയിരുന്നതായും അവിടെ ജോലി ചെയ്തിരുന്ന 23 വയസുള്ള യുവതിയെ വിവാഹ വാഗ്ദാനം നൽകി അശ്ലീല വീഡിയോ എടുക്കുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടർന്ന് യുവതി ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കന്യാകുമാരി സൈബർ ക്രൈം എസ്.ഐ അജ്മൽ ജെനീഫിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.