p

തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നലെ സാധാരണ നിലയിലായി. അഞ്ചു ദിവസത്തെ സ്തംഭവനത്തെ തുടർന്ന് റേഷൻ വിതരണത്തിൽ ക്രമീകരണം വരുത്തിതോടെയാണിത്. ഇന്നലെ 2,29,549 കാർഡുടമകൾ സാധനങ്ങൾ വാങ്ങി. മലപ്പുറം, തൃശൂർ പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8.30മുതൽ 12വരെയും തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ 3.30മുതൽ 6.30 വരെയുമായിരുന്നു റേഷൻ കടകൾ പ്രവർത്തിച്ചത്. ഈ മാസം 18വരെ ഈ സമയക്രമം തുടരും. നിലവിലെ സെർവറിനു ശേഷിക്കുറവ് ഉണ്ടായതിനാൽ പുതിയ സെർവർ ഉപയോഗിക്കാൻ തീരുമാനമായിട്ടുണ്ട്. ഇപ്പോഴത്തെ സെർവർ റേഷൻ വിതരണം സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്നതിനും അപേക്ഷ സ്വീകരിക്കുന്നതിനും ഉൾപ്പെടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ച് കോടി രൂപ മുടക്കിയാണ് സെർവർ വാങ്ങിയത്.

റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​അ​ട​ച്ചി​ട്ട​തി​ൽ​ ​വ്യാ​പാ​രി​ക​ൾ​ ​ക്ഷ​മ​ ​ചോ​ദി​ക്ക​ണം​:​ ​മ​ന്ത്രി​ ​അ​നിൽ

ക​ണ്ണൂ​ർ​:​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​അ​ട​ച്ചി​ട്ട​തു​മൂ​ലം​ ​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ​ ​ബു​ദ്ധി​മു​ട്ടി​ന് ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ​ ​ജ​ന​ങ്ങ​ളോ​ട് ​ക്ഷ​മ​ ​ചോ​ദി​ക്ക​ണ​മെ​ന്ന് ​ഭ​ക്ഷ്യ​ ​സി​വി​ൽ​ ​സ​പ്ലൈ​സ് ​വ​കു​പ്പ് ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ.​ ​ക​ഴി​ഞ്ഞ​ ​ഏ​താ​നും​ ​ദി​വ​സ​മാ​യി​ ​സെ​ർ​വ​ർ​ ​ത​ക​രാ​ർ​ ​മൂ​ലം​ ​റേ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​ൽ​ ​ഭാ​ഗി​ക​ ​ത​ട​സം​ ​നേ​രി​ട്ടി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ചി​ല​ ​നി​ക്ഷി​പ്ത​ ​താ​ത്പ​ര്യ​ക്കാ​ർ​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളെ​ ​കൂ​ട്ടു​പി​ടി​ച്ച് ​അ​വ​രു​ടെ​ ​താ​ത്പ​ര്യം​ ​ന​ട​പ്പി​ലാ​ക്കാ​നാ​ണ് ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​അ​ട​ച്ചി​ട്ട​തെ​ന്നും​ ​മ​ന്ത്രി​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ക​ണ്ണൂ​രി​ൽ​ ​സ​പ്ളൈ​കോ​യു​ടെ​ ​ഓ​ൺ​ലൈ​ൻ​ ​സെ​യി​ൽ​ ​ആ​ൻ​ഡ് ​ഹോം​ഡെ​ലി​വ​റി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​സ​ർ​ക്കാ​രി​ന്റേ​താ​ണ്.​ ​അ​വി​ടെ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ണ്ട്.​ ​അ​ല്ലാ​തെ​ ​തോ​ന്നി​യ​പോ​ലെ​ ​അ​ട​ച്ചി​ടാ​ൻ​ ​പ​റ്റി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.