പാറശാല: സി.പി.എം പാർട്ടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌

പൊതുസമ്മേളന നഗരിയായ പാറശാല ആറ്റിപ്ര സദാനന്ദൻ നഗറിൽ (ചെറുവാരക്കോണം സി.എസ്‌.ഐ സ്‌കൂളിൽ ഗ്രൗണ്ട്‌) സ്വാഗതസംഘം ചെയർമാൻ പുത്തൻകട വിജയൻ പതാക ഉയർത്തി.വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ പുറപ്പെട്ട പാതക,കൊടിമര, ദീപശിഖാ റാലികൾ പൊതുസമ്മേളന നഗരിയും പ്രതിനിധി സമ്മേളന നഗരിയിലുമായി സംഗമിച്ചു. കൊടിമരം ജാഥാ ക്യാപ്‌റ്റൻ സംസ്ഥാനകമ്മിറ്റി അംഗം ടി.എൻ.സീമ ഏറ്റുവാങ്ങി. സമ്മേളന നഗരിയിലെത്തിയ പതാക ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.രതീന്ദ്രൻ ഏറ്റുവാങ്ങി. ദീപശിഖ ക്യാപ്‌റ്റൻ കെ.ആൻസലൻ എം.എൽ.എയിൽനിന്ന്‌ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങി. തുടർന്ന്‌ പൊതുസമ്മേളന നഗരിയിൽ ചെങ്കൊടി ഉയർത്തി.പ്രതിനിധി സമ്മേളന നഗരയിൽ ഉയർത്താനുളള പതാക എം.വിജയകുമാർ ഏറ്റുവാങ്ങി.കൊടിമരം ക്യാപ്‌റ്റൻ എം.എം.ബഷീറിൽ നിന്ന്‌ കോലിയക്കോട്‌ കൃഷ്‌ണൻനായരും ദീപശിഖ ക്യാപ്‌റ്റൻ സി.കെ. ഹരീന്ദ്രൻ എം.എൽ.എയിൽ നിന്ന്‌ കടകംപള്ളി സുരേന്ദ്രനും ഏറ്റുവാങ്ങി.