
മലയിൻകീഴ് :അപകടത്തെ തുടർന്ന് മരണപ്പെട്ട കോൺഗ്രസ് പ്രവർത്തകനായിരുന്ന മച്ചേൽ വലിയവിള ശ്രീലക്ഷ്മിയിൽ മധുകുമാറിന്റെ കുടുംബത്തിന് കോൺഗ്രസ് വലിയറത്തല മണ്ഡലം കമ്മിറ്റി സ്വരൂപിച്ച കുടുംബസഹായ തുക 1,75,000 രൂപ അടൂർ പ്രകാശ് എം.പിയും കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തനും ചേർന്ന് കൈമാറി. കോൺഗ്രസ് നേതാക്കളായ എം.ആർ.ബൈജു,വി.ആർ.രമാകുമാരി,മണ്ഡലം പ്രസിഡന്റ് മലവിള ബൈജു,മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് അംഗം കെ.പ്രസന്നകുമാർ,കോൺഗ്രസ് വാർഡ് പ്രസിഡന്റ് രാജ്കുമാർ,സുനിജ,നാരായണൻനായർ,ശശി,അജി, ശിവൻകുട്ടി,ആർ.ആർ.സജ്ഞയ്കുമാർ,ഗോപകുമാർ, ജി.പങ്കജാക്ഷൻ,രമകുമാരി,രാമചന്ദ്രൻ,ജി.അനിൽകുമാർ, എം.ജി.സുര,പ്രേംകുമാർ,പദ്മനാഭൻനായർ,ഷൈജു,എം.ഷാജി,അജേഷ്,ബാലചന്ദ്രൻ നായർ,മോഹനകുമാർ,സുകുമാരൻ,ബിനു, രാധാകൃഷ്ണൻ നായർ, ബിജു, ഓമനകുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.