കിളിമാനൂർ:കെ.പി.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 മുതൽ കിളിമാനൂർ ഗവൺമെന്റ് എൽ.പി.എസിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കും.കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഉപജില്ല പ്രസിഡന്റ് എ.നഹാസ് അദ്ധ്യക്ഷത വഹിക്കും.പി.എ സാജൻ സ്വാഗതം പറയും.പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി നിസാം ചിതറ ഉദ്ഘാടനം ചെയ്യും.സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് നാരായൺ,ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,നെയ്യാറ്റിൻകര പ്രിൻസ്,എ.ആർ.ഷമീം,ജില്ലാ പഞ്ചായത്തംഗം ഗിരികൃഷ്ണൻ,ബ്ലോക്ക് മെമ്പർ സജികുമാർ,പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്,വാർഡ് അംഗം കൊട്ടറ മോഹൻകുമാർ തുടങ്ങിയവർ പങ്കെടുക്കും.ഉപജില്ലാ ട്രഷറർ അജീഷ്.എസ്.എസ് നന്ദി പറയും.