
നാഗർകോവിൽ: ജില്ലയിലെ വിവിധ ഗ്രാമക്ഷേത്രങ്ങളിൽ ജനങ്ങൾ പൊങ്കൽ ആഘോഷിച്ചു. കന്യാകുമാരി ജില്ലയിലെ കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മീനച്ചൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്രാമവാസികളും, ഭക്തജനങ്ങളും ചേർന്ന് പൊങ്കാലയിട്ടു. കൊവിഡും ഒമിക്രോണും പടരുന്ന സാഹചര്യത്തിൽ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് 14 മുതൽ 18 വരെ തമിഴ്‌നാട്ടിലെ ആരാധനാലയങ്ങളിൽ തമിഴ്നാട് സർക്കാർ ഭക്തർക്ക് പ്രവേശനം വിലക്കിയിരുന്നു.