മുടപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികൾ തയ്യാറാക്കുമ്പോൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് പുതിയ പദ്ധതികൾ തയ്യാറാക്കാൻ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം പറഞ്ഞു.പതിന്നാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വർക്കിംഗ് ഗ്രൂപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതി വൈസ് ചെയർമാൻ സുഭാഷ് ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി,വി.ലൈജു,എ.താജുന്നിസ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.മണികണ്ഠൻ,ജോസഫിൻ മാർട്ടിൻ,അഞ്ചുതെങ്ങ് കോസ്റ്റൽ എസ്.എച്ച്.ഒ കെ.കണ്ണൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.മോഹനൻ,പി.കരുണാകരൻ നായർ,പി.അജിത,ജി.ശ്രീകല,രാധിക പ്രദീപ്,ജയ ശ്രീരാമൻ,ബി.ഡി.ഒ എൽ.ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ സ്വാഗതവും പ്ലാൻ കോ ഒാർഡിനേറ്റർ എസ്.എ.ഡോൺ നന്ദിയും പറഞ്ഞു.